തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ ദേശീയഗാനം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻദാസിന്റെ അറസ്റ്റ് വിഷയത്തിൽ പ്രതികരിച്ച രാജീവ് ചന്ദ്രശേഖർ, അറസ്റ്റ് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണെന്ന് ആരോപിച്ചു.
തീരപ്രദേശത്തെ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അറസ്റ്റ് നടത്തിയതെന്നും സർക്കാർ വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.




