കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾ ഇന്നും കോടതിയിൽ നേരിട്ട് ഹാജരായില്ല. കോടതിയിൽ മാധ്യമപ്രവർത്തകർ ഉണ്ടാകുന്നതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അഭിഭാഷകർ മുഖേന വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
പ്രതികളുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകുമെന്നായിരുന്നു വാദം. എന്നാൽ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഈ ആവശ്യം എതിർത്തു. പ്രതികളുടെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
വിചാരണ നടപടികൾ ആരംഭിക്കുമ്പോൾ പ്രതികൾ എന്ത് ചെയ്യുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടർന്ന് പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അഭിഭാഷകർ മുഖേന നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.
പ്രതികൾ വ്യാഴാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.




