Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുഞ്ഞിനെ വിൽപ്പന നടത്തിയ കേസ്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിൽ എത്തിയാണ് ചക്കരക്കൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ഉടൻ അപേക്ഷ നൽകും.

കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘത്തെക്കുറിച്ച് വിവരം പുറത്തായത്. വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്ന് അസം സ്വദേശിയായ യുവതി സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരുടെ സഹായത്തോടെ തീക്കോയിയിലെ കേന്ദ്രത്തിലെത്തുകയായിരുന്നു.

പ്രസവത്തിനുള്ള സൗകര്യവും കുഞ്ഞിനെ വളർത്തുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്ത പ്രതികൾ യുവതിക്ക് ട്രെയിൻ ടിക്കറ്റും പണവും അയച്ചുനൽകി തീക്കോയിയിലെത്തിച്ചു. എന്നാൽ അവിടെയെത്തിയ ശേഷം യുവതിയെ തടവിലാക്കുകയും കുഞ്ഞിനെ കൈമാറിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി അവിടെനിന്ന് രക്ഷപ്പെട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുട്ടികളെ വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയത്. നേരത്തെ രണ്ട് കുഞ്ഞുങ്ങളെ കൂടി സംഘം വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. തൊടുപുഴയിലും കണ്ണൂർ ചക്കരക്കല്ലിലുമാണ് കുട്ടികളെ വിൽപ്പന നടത്തിയതെന്നാണ് കണ്ടെത്തൽ. കണ്ണൂരിൽ വാരം സ്വദേശികൾക്കാണ് കുഞ്ഞിനെ കൈമാറിയത്.

ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലീസും കണ്ണൂർ ചക്കരക്കൽ പൊലീസും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix