തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. ഔട്ട്‌ലെറ്റിന്റെ വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


