മലപ്പുറം: ബെംഗളൂരുവിൽ നിന്ന് കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. താനൂർ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഇംതിയാസ് ബെംഗളൂരുവിലെത്തിയത്. ഇതിനിടെയാണ് യുവാവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗ്പൂരിൽ നിന്ന് കണ്ടെത്തിയത്.











