Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർകോട് എംഡിഎംഎ കേസ്; അന്വേഷണത്തിൽ അട്ടിമറി സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട കാസർകോട് എംഡിഎംഎ കേസിൽ അന്വേഷണത്തിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാകുന്നു. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന് അവകാശപ്പെട്ടിരുന്നവരാണ് കേസിലെ പ്രതികൾ. കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തന്നെ സാക്ഷികളാക്കിയതിലാണ് ഇപ്പോൾ സംശയം ഉയരുന്നത്.

ലഹരിമരുന്ന് പിടികൂടുമ്പോൾ സ്ഥലത്തില്ലായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ സീസർ മഹസറിൽ സാക്ഷികളായി ഒപ്പിട്ടെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാല് പേരാണ് സാക്ഷികളായത്. പൊലീസ് വിളിച്ചുവരുത്തിയാണ് ഇവരെ സാക്ഷികളാക്കിയതെന്നും ആരോപണമുണ്ട്.

കോടതിയിൽ സാക്ഷികൾ കൂറുമാറിയാൽ കേസ് പ്രതികൾക്ക് അനുകൂലമാകാനുള്ള സാധ്യതയുണ്ട്. ഇതാണ് കേസിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ യുവജന സംഘടനകൾ ആരോപിക്കാൻ പ്രധാന കാരണം.

കേസിൽ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന ആരോപണവും ശക്തമാണ്. പിടികൂടിയ 139 ഗ്രാം എംഡിഎംഎ എവിടെ നിന്നാണ് എത്തിച്ചതെന്ന് പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികൾക്ക് ലഹരി എത്തിച്ചവരെയും ഇവരുമായി ഇടപാട് നടത്തിയവരെയും കുറിച്ചും വ്യക്തതയില്ല.

ബംഗളൂരുവിൽ നിന്ന് എറണാകുളത്ത് ലഹരിമരുന്ന് എത്തിച്ച് വിവിധ ജില്ലകളിൽ വിൽപ്പന നടത്തുന്ന സംഘമാണ് പ്രതികളെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കാസർകോട് എത്തുന്നതിന് മുമ്പ് കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 100 ഗ്രാമിലധികം ലഹരിമരുന്ന് വിൽപ്പന നടത്തിയതായും സൂചനയുണ്ട്.

വാണിജ്യ അളവിൽ എംഡിഎംഎ പിടികൂടിയിട്ടും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടില്ല. നിലവിൽ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം നാല് പ്രതികളിൽ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

മുഹമ്മദ് ഹുസൈന്റെ ഫോൺവിളി വിവരങ്ങളും ഉന്നത ബന്ധങ്ങളും പരിശോധിക്കണമെന്ന് പ്രതിപക്ഷ യുവജന സംഘടനകൾ ആവശ്യപ്പെട്ടു. പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ചില ഉന്നത വ്യക്തികളെ ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.

പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന വിവരം അറിഞ്ഞതിന് ശേഷമാണ് പൊലീസ് അന്വേഷണം മന്ദഗതിയിലായതെന്നും എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിൽ പൊലീസ് മുന്നോട്ട് പോകുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളിൽ പൊലീസ് ഔദ്യോഗികമായി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. കേസിലെ ലഹരിയുടെ ഉറവിടം, കൂടുതൽ പ്രതികളുടെ പങ്കാളിത്തം, സാമ്പത്തിക ഇടപാടുകൾ, പ്രതികളുടെ ഫോൺ ബന്ധങ്ങൾ എന്നിവ വിശദമായി അന്വേഷിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer