Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അധ്യാപകരുടെ മാനസിക പീഡനമെന്ന് പരാതി; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായിരുന്നു അഹമ്മദ് നജാദ്. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ നജാദിനെ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് നജാദ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരും ചർച്ച നടത്തി. ആരോപണം നേരിടുന്ന നാല് അധ്യാപകരെ സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെയും വിദ്യാർഥി സംഘടനകളുടെയും ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix