പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ അപകടത്തിൽപ്പെട്ട് പാടത്തേക്ക് മറിഞ്ഞു. ബി.എം.ഡബ്ല്യു കാർ പാലത്തിൽവച്ച് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ച ശേഷമാണ് പാടത്തേക്ക് മറിഞ്ഞത്.
അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കുകളേറ്റെങ്കിലും വലിയ ദുരന്തം ഒഴിവായി എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.














