Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം, വന്ദേമാതരത്തിൽ ഉടക്കി BJP; സിം​ഗപ്പൂരിനും മീതെ പറക്കാൻ കേരളം- പക്ഷേ… മിഷൻ സമുദ്രയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തെ പ്രഥമ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് മദർ പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ചൊവ്വാഴ്ച രാവിലെ 10.45-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ‌ക്കും തുടക്കമായത്. ഇന്ത്യയുടെ സമുദ്ര വ്യാപാര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ നിമിഷത്തിന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചു. ഇക്കാര്യങ്ങൾക്ക് ഇത്രയും കാലം ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് സിം​ഗപ്പൂർ, കൊളംബോ തുറമുഖങ്ങളെയായിരുന്നു. ഇനി സ്വന്തം തുറമുഖത്തിലൂടെ കുറഞ്ഞ ചെലവിൽ നടത്താം. അതോടെ വലിയ വരുമാന ലാഭമാണ് കാത്തിരിക്കുന്നത്.

തുറമുഖ പ്രവർത്തനങ്ങളുടെ തുടക്കം വലിയ ആഘോഷമാക്കപ്പെട്ടെങ്കിലും ഉദ്ഘാടന വേദിയിലെ പ്രമുഖരുടെ അസാന്നിധ്യം വാർത്താ ശ്രദ്ധ നേടി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്ന കേന്ദ്ര തുറമുഖ-സൗകര്യ വികസന മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ നിന്നും വിട്ടുനിന്നു. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്രമന്ത്രിയുടെ അസാന്നിധ്യം ചടങ്ങിൽ പ്രകടമായി.

കേന്ദ്രമന്ത്രിക്ക് പുറമെ പ്രാദേശിക ഭരണകൂടത്തിന്റെ തലവനായ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷും ചടങ്ങിൽ പങ്കെടുത്തില്ല. പ്രോട്ടോക്കോൾ പ്രകാരവും പ്രാദേശിക പ്രാധാന്യം കണക്കിലെടുത്തും മേയറുടെ സാന്നിധ്യം പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. കേനദ്രമന്ത്രിയും മേയറുമടക്കമുള്ള ബിജെപി നേതാക്കളുടെ അസാന്നിധ്യത്തിന് പിന്നിലെ രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങൾ ചർച്ചയാകുന്നുണ്ട്. വന്ദേമാതരം വിഷയത്തിലെ അതൃപ്തിയാണ് ഇതിലൂടെ ബിജെപി അറിയിക്കുന്നതെന്ന വാദം ഉയർന്നുകഴിഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിഡി സതീശൻ സർക്കാർ വന്ദേമാതരം ഒരു വരി പോലും ആലപിച്ചിരുന്നില്ല. ഇടത് നേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

തുറമുഖ നിർമ്മാണത്തിനും നടത്തിപ്പിനും നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനിയോ മകൻ കരൺ അദാനിയോ വേദിയിൽ സന്നിഹിതരായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. തുറമുഖത്തിന്റെ വാണിജ്യപരമായ പ്രവർത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും അദാനി ഗ്രൂപ്പ് ഉന്നതരുടെ അസാന്നിധ്യം വലിയ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും.

പ്രമുഖരുടെ വിട്ടുനിൽക്കലുകൾക്കിടയിലും ചരിത്രപരമായ ചരക്കുനീക്കത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിച്ചത്. സ്‌പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നർ വിജയകരമായി ഫ്ലാഗ് ഓഫ് ചെയ്തു. നേരത്തെ വിജയകരമായി പൂർത്തിയാക്കിയ ട്രയൽ റണ്ണിന് ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി വാണിജ്യ അടിസ്ഥാനത്തിലുള്ള കയറ്റുമതിക്ക് തുടക്കമിട്ടിരിക്കുന്നത്. കസ്റ്റംസ് വിഭാഗത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമ്പൂർണ എക്സിം ഹബ്ബായി മാറാൻ വഴിതെളിഞ്ഞത്. ഇനി മുതൽ അന്താരാഷ്ട്ര തലത്തിലുള്ള വലിയ മദർ ഷിപ്പുകളിൽ നേരിട്ട് ചരക്കുകൾ കയറ്റി അയക്കാനും ഇറക്കുമതി ചെയ്യാനും വിഴിഞ്ഞത്തിലൂടെ സാധിക്കും.

പരമ്പരാഗത ഉൽപ്പന്നങ്ങളായ കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമെ കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭകർക്കും അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. വിദേശ ഓർഡറുകൾ അതിവേഗം പൂർത്തിയാക്കാനും ഷിപ്പിംഗ് ഏജൻസികളുമായി നേരിട്ട് കരാറുകളിൽ ഏർപ്പെടാനും തദ്ദേശീയ നിർമ്മാതാക്കൾക്ക് വഴിതെളിയുകയാണ്.

രാജ്യാന്തര കപ്പൽ പാതയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഭൗമശാസ്ത്രപരമായ മേന്മ കാരണം സമയവും ചരക്കുകൂലിയും വൻതോതിൽ ലാഭിക്കാൻ സാധിക്കും. ഇത് അടിസ്ഥാന സൗകര്യ വികസനത്തിലും ലോജിസ്റ്റിക്സ് മേഖലയിലും വൻ നിക്ഷേപങ്ങൾ ആകർഷിക്കുകയും, ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയിലെ വ്യവസായ മേഖലയ്ക്ക് ആഗോള വിപണിയുമായി ബന്ധപ്പെടാനുള്ള പ്രധാന കവാടമായി കേരളത്തെ മാറ്റാൻ ഈ പദ്ധതിക്ക് സാധിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേവലം ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന നിലയിൽ നിന്നും രാജ്യത്തിന്റെ മൊത്തം എക്സിം വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകൾ വിഴിഞ്ഞത്തേക്ക് സർവീസുകൾ ആരംഭിക്കും. തൊഴിലവസരങ്ങളുടെ സൃഷ്ടിയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും വിഴിഞ്ഞം വലിയ പങ്കുവഹിക്കും. തുറമുഖ കേന്ദ്രീകൃത വ്യവസായങ്ങളും ലോജിസ്റ്റിക് പാർക്കുകളും വരുന്നതോടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഉദ്ഘാടന ചടങ്ങിലെ രാഷ്ട്രീയ അസാന്നിധ്യങ്ങൾ ചർച്ചയാകുമ്പോഴും, വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ട ആദ്യ എക്സിം കണ്ടെയ്നർ കേരളത്തിന്റെ വ്യവസായ രംഗത്ത് ഒരു പുതിയ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

മിഷൻ സമുദ്രയുടെ തുടക്കം കൂടിയാണ് ഇന്ന് വിഴിഞ്ഞത്ത് നടന്നിരിക്കുന്നത്. ഈ മേഖലയിൽ വെയർഹൗസിങ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവയുടെ അതിവേഗ വളർച്ചയ്ക്കും വഴിയൊരുക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. വിഡി സതീശൻ സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് മിഷൻ സമുദ്ര. തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് പദ്ധതിയാണിത്. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, കേരളത്തിൻ്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന പോർട്ട് സിറ്റി എന്ന കാഴ്ചപ്പാടാണ് മിഷൻ സമുദ്ര. ഇതിനായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ടാണ് വകയിരുത്തിയിട്ടുള്ളത്.

എന്നാൽ മിഷൻ സമുദ്രയിലെ അദാനിയുടെ പങ്കാണ് ഇവിടെ ബാക്കിയാകുന്ന ചോദ്യം. വിഴിഞ്ഞം പോർട്ട് അദാനിയുടെയാണെങ്കിലും മിഷൻ സമുദ്രയുടെ ചുമതല ഇതുവരെ ആർക്കും നൽകിയിട്ടില്ല. പക്ഷേ ഇന്ന് അദാനിയുടെ സാന്നിധ്യത്തിൽ അതും തുടങ്ങിയതോടെ പ്രത്യേക ടെൻഡറോ മറ്റോ ഇല്ലാതെ തന്നെ പദ്ധതി അദാനിയെ ഏൽപ്പിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിന്റെ തീരം അദാനിക്ക് തീറെഴുതി കൊടുക്കാനാണ് വിഡി സതീശന്റെ നീക്കമെന്നത് ഏറെ നാളായി ഉയരുന്ന ആരോപണമാണ്. അതിനാൽ ‍തന്നെ മിഷൻ സമുദ്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണം. സംസ്ഥാനത്തിന്റെ ഭാവി തന്നെ മാറ്റിയെഴുതാൻ പോകുന്ന ഒരു പദ്ധതിയാകുമ്പോൾ, അത് കുറച്ചുകൂടി സുതാര്യമാകേണ്ടതുണ്ട്. ഏതെങ്കിലും കോർപറേറ്റ് ഭീമന്മാർക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കൽ അല്ല നടക്കുന്നതെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ട്. സമുദ്രവും തീരവും വൻകിട കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ ചുവടുപിടിച്ചാണ്‌ യുഡിഎഫ്‌ സർക്കാരിന്റെയും നീക്കം. ഇതിനായി രഹസ്യമായും പരസ്യമായും കോർപറേറ്റുകളുമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക്‌ നേതൃത്വം നൽകുകയാണെന്ന ആരോപണവുമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix