Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗം ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള മറ്റ് മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അതേസമയം, നിലവിലെ വധശിക്ഷ നടപ്പാക്കുന്ന രീതിയെ കേന്ദ്രസർക്കാരിന് പുനഃപരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിദഗ്ധ സമിതിയെ നിയോഗിക്കുന്നതും പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു. ശിക്ഷ നടപ്പാക്കുമ്പോൾ വേദന കുറയ്ക്കുന്നതിനും ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും കഴിയുന്ന ബദൽ മാർഗങ്ങൾ നിലവിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അന്തസ്സോടെ മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

2017ൽ മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്രയാണ് തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 354(5) ആണ് ഹർജിയിൽ ചോദ്യം ചെയ്തത്. തൂക്കിലേറ്റുന്നതിന് പകരം മാരകമായ കുത്തിവെപ്പ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. വിദേശരാജ്യങ്ങളിൽ തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കിയിട്ടുള്ളതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കായി നിയമസഹായം നൽകുന്ന പ്രോജക്ട് 39 എയെ പ്രതിനിധീകരിച്ച് അഡ്വ. മീനാക്ഷി അറോറയും കോടതിയിൽ വാദം നടത്തി. മാരകമായ കുത്തിവെപ്പ് എല്ലായ്പ്പോഴും ഫലപ്രദമായ രീതിയല്ലെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അവർ കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

കേസിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി നേരത്തെ, വധശിക്ഷ നടപ്പാക്കുന്ന രീതിയെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണെന്ന് കോടതിയെ അറിയിച്ചിരുന്നു.

ഹർജി തള്ളിയെങ്കിലും നിലവിലെ രീതിക്ക് ബദലായി വേദന കുറയ്ക്കുന്നതും മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതുമായ മാർഗങ്ങൾ സംബന്ധിച്ച് കേന്ദ്രത്തിന് പഠനം നടത്താനുള്ള സാധ്യതയാണ് സുപ്രീംകോടതി തുറന്നിട്ടിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix