Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം; കേസ് ഹിസ്റ്ററി കളക്ടർക് കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്‌എച്ച്‌ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കളക്ടർക്ക് കൈമാറിയത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ നിലവിലുള്ള അർജുൻ ആയങ്കിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്. കേസുകളുടെ പശ്ചാത്തലവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമോയെന്ന കാര്യത്തിൽ ജില്ലാ കളക്ടറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയുടെ അംഗീകാരത്തിനും വിധേയമായിരിക്കും.

കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഇനി കളക്ടറുടെ തീരുമാനമാണ് നിർണായകം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix