Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArjunAyanki

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം; കേസ് ഹിസ്റ്ററി കളക്ടർക് കൈമാറി

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്‌എച്ച്‌ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കളക്ടർക്ക് കൈമാറിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ നിലവിലുള്ള അർജുൻ ആയങ്കിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്. കേസുകളുടെ പശ്ചാത്തലവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമോയെന്ന കാര്യത്തിൽ ജില്ലാ കളക്ടറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കളക്ടറുടെ തീരുമാനം […]
Read more

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെത്തി; പോസ്റ്റിട്ടത് ഇതില്‍ നിന്നെന്ന് സംശയം

കണ്ണൂർ: ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മറ്റൊരു മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് പുറത്ത് ഉപേക്ഷിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുലർച്ചെ ആറുമണിയോടെയാണ് പൊലീസ് അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ് നടത്തിയത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു മൊബൈൽ ഫോൺ പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെയാണ് മറ്റൊരു ഫോൺ കൂടി കണ്ടെത്തിയത്. കണ്ടെത്തിയ ഫോൺ വിശദമായ പരിശോധനയ്ക്ക് […]
Read more

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശേരി കോടതിയുടേതാണ് നടപടി. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം. കസ്റ്റഡിയിൽ വിട്ട ആയങ്കിയെ വെള്ളിയാഴ്ച രാവിലെ 11.30ന് മുമ്പ് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിഭാഗം […]
Read more

അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് പരിശോധന; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തു. അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ സൈബർ എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറും. വിവിധ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യവുമായി പൊലീസ് […]
Read more

അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

കണ്ണൂർ: അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. അർജുൻ ആയങ്കി ഒളിവിലായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. അഴീക്കോട് സ്വദേശിയായ പ്രണവിനെയാണ് പൊലീസ് ഇപ്പോൾ തിരയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിവരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും അതിനുശേഷമാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് […]
Read more

അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം; ജാമ്യത്തിനെത്തിയ ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയ് ആയങ്കിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ ക്വട്ടേഷൻ സംഘാംഗത്തെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇയാൾക്കെതിരായ കേസുകൾ ഉൾപ്പെടെ […]
Read more

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

കൊച്ചി: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കുറിച്ച് പൊലീസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയ്യാറാണെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ അർജുൻ ആയങ്കിയുടെ പേരിൽ പോസ്റ്റുകൾ ഇട്ടത് സുഹൃത്താണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നുവെന്നും തളിപ്പറമ്പിൽ നിന്ന് ഇന്നലെ പ്രണവ് മറ്റൊരിടത്തേക്ക് പോയെന്നും […]
Read more

അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി. കണ്ണൂർ മജിസ്‌ട്രേറ്റ് അവധിയിലായ സാഹചര്യത്തിലാണ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി എറണാകുളം ഊന്നുകൽ പൊലീസ് കണ്ണൂരിലെത്തി. ഊന്നുകൽ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സൈബർ ക്രൈം പൊലീസ് എസ്‌എച്ച്‌ഒയുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് […]
Read more

അർജുൻ ആയങ്കിയെയും ക്വൊട്ടേഷൻ സംഘങ്ങളെയും തള്ളി സിപിഎം

തിരുവനന്തപുരം: അർജുൻ ആയങ്കി ഉൾപ്പെടെയുള്ള ക്രിമിനൽ-ക്വൊട്ടേഷൻ സംഘങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പാർട്ടിയുടെ ഭാഗത്തുനിന്ന് തടസ്സങ്ങളില്ലെന്നും നേതൃത്വം വ്യക്തമാക്കി. അർജുൻ ആയങ്കി വളർന്നുവന്നത് സിപിഎം വഴിയല്ലെന്ന് എം.വി. ജയരാജനും പറഞ്ഞു. അദ്ദേഹത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അതിന് പാർട്ടിയുടെ ഭാഗത്തുനിന്ന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ജയരാജൻ വ്യക്തമാക്കി. ക്വൊട്ടേഷൻ സംഘങ്ങളെ പിന്തുണയ്ക്കുന്നവർ ആ സംഘത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
Read more

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിൽ; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം

കണ്ണൂർ: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലീസ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച യാത്ര തിരിച്ച അർജുൻ ബുധനാഴ്ച കണ്ണൂരിലെത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ നിലവിൽ കണ്ണൂരിൽ നിന്ന് അർജുൻ വീണ്ടും മുങ്ങിയതായാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix