Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArjunAyanki

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം: എം വി ജയരാജൻ

കോഴിക്കോട്: കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് എത്രയും വേഗം പിടികൂടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പൊലീസിനെ വെല്ലുവിളിച്ച് ഒരാൾ ഒളിവിൽ കഴിയുന്നത് ആശ്ചര്യകരമാണെന്നും ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കിക്കൊല്ലുകയല്ല, പിടികൂടുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസ് ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം’ എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. […]
Read more

അർജുൻ ആയങ്കിയുമായി ബന്ധം; ആറ് പേർ കസ്റ്റഡിയിൽ, തിരച്ചിൽ വ്യാപകമാക്കി പൊലീസ്

തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആറ് പേരെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പാലിയേക്കര ടോൾ പ്ലാസ കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സമീപ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും ഉൾപ്പെടെ പൊലീസ് […]
Read more

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹത്തിൽ സ്പർധയും കലാപസാഹചര്യവും സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസ് ആണ് കേസെടുത്തത്. മനോജ് ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അധിക്ഷേപം, കലാപത്തിന് ശ്രമം, ഐടി ആക്ട് 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ അർജുൻ ആയങ്കി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. ഇതിന് മുമ്പും അർജുൻ ആയങ്കിക്കെതിരെ സമാനമായ […]
Read more

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ

കൊച്ചി: അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് കൂട്ടാളികളെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ ഇവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഒളിയിടത്തിൽ എത്തി പ്രതിയെ പിടികൂടാനാണ് പൊലീസ് നീക്കം. നിലവിൽ അർജുൻ ആയങ്കിക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, പൊലീസ് നടപടികളെ വെല്ലുവിളിച്ച് അർജുൻ ആയങ്കി നേരത്തെ രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും […]
Read more

അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ പൊലീസ്; ഒളിയിടം കണ്ടെത്താൻ നീക്കം

കൊച്ചി: അർജുൻ ആയങ്കിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഒളിയിടം കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് പൊലീസ് നടപടി ശക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും കഴിയുമെങ്കിൽ […]
Read more

‘പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല’: വിശദീകരണവുമായി അർജുൻ ആയങ്കി

കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വിശദീകരണവുമായി രംഗത്തെത്തി. താൻ പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കേസിൽ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും, എന്നിട്ടും പൊലീസ് തന്റെ സുഹൃത്തുക്കളെ പിന്തുടരുകയാണെന്നും അർജുൻ ആരോപിച്ചു. കോതമംഗലം സി.ഐ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ വാങ്ങി സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു തന്റെ പരാമർശമെന്നും, പൊലീസിനെ ആക്രമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അർജുൻ വിശദീകരിച്ചു. ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix