Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തുറവൂർ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ സുരേഷ് (24), അച്ചു ശശി (20), ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയത്.
കുത്തിയതോട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. യുവാക്കളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് നാല് കിലോ കഞ്ചാവ് കണ്ടെത്തിയത്.

കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “തുറവൂർ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ”

  1. [8656]Kursi4d: Login Daftar Akun Slot Gacor Dana Tanpa Potongan,Kursi4d menyediakan akses login dan daftar akun mudah. Nikmati slot gacor dana tanpa potongan serta download apk slot terbaru sekarang juga. visit: kursi4d

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix