തിരുവനനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലം കുടിച്ചു തീർത്ത് മലയാളികൾ. ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.











