Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ ഇന്ത്യന്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് പിന്മാറി. ചില എഡിറ്റോറിയല്‍ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചതായാണ് വിവരം.

നവംബര്‍ പത്തിന് പുസ്തകം വിപണയില്‍ ഇറങ്ങുമെന്നായിരുന്നു പുസ്തകത്തിന്റെ പ്രസാധകരായ ആല്‍ഫ്രഡ് എ. നോഫ് അറിയിച്ചിരുന്നത്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പുസ്തകം വിപണയിലെത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വേണമെന്ന പ്രസാധകരുടെ അഭ്യര്‍ഥന സോണിയ ഗാന്ധി തള്ളിയതോടെ പിന്‍മാറുകയായിരുന്നെന്നാണ് വിവരം. ആദ്യപതിപ്പില്‍ ഇന്ത്യയില്‍ ഒരുലക്ഷം കോപ്പികള്‍ അടിക്കുമെന്നും പ്രസാധകര്‍ അറിയിച്ചിരുന്നു.

ആത്മകഥയില്‍ എന്തുതരത്തിലുള്ള മാറ്റങ്ങളാണ് ആവശ്യപ്പെട്ടതെന്ന് കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രസാധകരും സോണിയയുമായി അടുത്ത വൃത്തങ്ങളും തയ്യാറായില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer