Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിഎൻജി വിലവർധന; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിഎൻജി വില വർധനയെ കേന്ദ്ര സർക്കാരിനെതിരായ ആയുധമാക്കി കോൺഗ്രസ്. ഇന്ധനവില കുത്തനെ ഉയർത്തിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ഇന്ധനവിലയ്ക്കൊപ്പം രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഡൽഹിയിൽ ഇന്നലെ രാത്രി മുതൽ സിഎൻജി വില കിലോയ്ക്ക് 3.89 രൂപ വർധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് ഒരു കിലോ സിഎൻജിയുടെ വില 86.98 രൂപയായി.

ഇന്ധനവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകർക്കുകയാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചു. ഇന്ധനവില മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചസാരയുടെ വില മൂന്നിരട്ടിയോളം വർധിച്ചെന്നും തക്കാളിയുടെയും ഉള്ളിയുടെയും വില ഇരട്ടിയായെന്നും ഇമ്രാൻ മസൂദ് ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിന് കീഴിൽ ഒന്നിനും വില കുറയില്ലെന്നും കേന്ദ്ര സർക്കാരിന്റെ മോശം സാമ്പത്തിക നയങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കോൺഗ്രസ് ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കുന്നതിനായി കേന്ദ്ര സർക്കാർ അധിക നികുതിയിലൂടെയും വിലവർധനയിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer