Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗംഗാജലം കൈയിലെടുത്ത് അഴിമതിപ്പണം വീതിക്കുമെന്ന് സത്യം; യുപിയിൽ കൗൺസിലർമാരുടെ വീഡിയോ വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഴിമതിപ്പണം തുല്യമായി വീതിച്ചെടുക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ഉത്തർപ്രദേശിലെ കൗൺസിലർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിവാദം ശക്തമായി. ഷാജഹാൻപുർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാരുടേതെന്ന് പറയപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കൈക്കൂലിയായി ലഭിക്കുന്ന പണം 60 കൗൺസിലർമാർക്കിടയിൽ തുല്യമായി പങ്കിടുമെന്ന് വീഡിയോയിൽ ചിലർ ഏറ്റുപറയുന്നതായി കേൾക്കാം.

വൈറലായ ദൃശ്യങ്ങളിൽ ചില കൗൺസിലർമാർ ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതായി കാണാം. മുനിസിപ്പൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കൈക്കൂലി തുല്യമായും നീതിപൂർവമായും പങ്കിടുമെന്ന തരത്തിലുള്ള വാക്കുകളാണ് ഇവർ പറയുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വീഡിയോയുടെ ആധികാരികതയും അതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളുടെ വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൗൺസിലർമാർക്ക് നോട്ടീസ്

വീഡിയോ പുറത്തുവന്നതോടെ ഷാജഹാൻപുരിൽ രാഷ്ട്രീയ വിവാദവും ശക്തമായി. ബിജെപി ഷാജഹാൻപുർ മഹാനഗർ അധ്യക്ഷ ശിൽപി ഗുപ്ത, വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന പത്തിലധികം കൗൺസിലർമാർക്ക് നോട്ടീസ് നൽകി. വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചു, സത്യപ്രതിജ്ഞയുടെ ഉദ്ദേശ്യം എന്തായിരുന്നു, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിച്ചതിന് കാരണം എന്ത് തുടങ്ങിയ കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷാജഹാൻപുർ മേയർ അർച്ചന വർമ്മയും ബന്ധപ്പെട്ട കൗൺസിലർമാർക്ക് നോട്ടീസ് നൽകി. മുനിസിപ്പൽ കമ്മീഷണർ സൗമ്യ ഗുരുരാണി സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു. വീഡിയോ 2025 നവംബറിൽ ചിത്രീകരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. അന്ന് മറ്റൊരു മുനിസിപ്പൽ കമ്മീഷണറായിരുന്നു ചുമതലയിലുണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

നാമനിർദേശ കൗൺസിലർ രാജിവെച്ചു

അതിനിടെ ബിജെപിയുമായി ബന്ധമുള്ള നാമനിർദേശ കൗൺസിലർ പൂനം മെഹ്‌റോത്ര രാജിവെച്ചു. വീഡിയോ നഗരസഭയ്ക്കും മറ്റ് കൗൺസിലർമാർക്കും അപകീർത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി. അതേസമയം, വീഡിയോ സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix