കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തർക്കത്തിനിടെ എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
അതേസമയം, കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരന്റെ മർദനത്തിൽ ജയിൽ ഉദ്യോഗസ്ഥനും പരിക്കേറ്റു. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
അസി. പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനാണ് മർദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അസി. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് സുഹൈലിനെതിരെ കേസെടുത്തു.




