ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ ഭാഗങ്ങളില്‍ ഇന്നും കടുത്ത ചൂട് അനുഭവപ്പെട്ടു. പകല്‍ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തിന് ശേഷവും കിഴക്കന്‍ സൗദിയില്‍ ചൂടിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ചൂടു കുറയുമെന്ന പ്രതീക്ഷകൾക്കിടെ യു.എ.ഇ.യിൽ താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ അൽ ദഫ്ര മേഖലയിലെ ബദ ദഫാസിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാകേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. മേസൈറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുൻകൂട്ടി പ്രവചിച്ചിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.



