Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയ്ക്കുള്ള ടീം സെലക്ഷന് ഹാർദിക് ലഭ്യമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഹാർദിക്കിന് പുറമെ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.

പരിക്കിൽ നിന്ന് മോചിതരായ ഹാർദിക് പാണ്ഡ്യയും നിതീഷ് കുമാർ റെഡ്ഡിയും നിലവിൽ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ തീവ്ര പരിശീലനത്തിലാണ്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരുന്ന വാഷിംഗ്ടൺ സുന്ദറും ഉടൻ ഫിറ്റ്നസ് ക്ലിയറൻസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളിൽ യോഗം ചേർന്ന് അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും.

അതേസമയം, പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനാണ് ടീം മാനേജ്മെന്റ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ച ബുംറയും ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് പരിശീലനത്തിലാണ്.

വരാനിരിക്കുന്ന ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്ത് ബുംറയുടെ ജോലിഭാരം ക്രമീകരിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. അതിനാൽ അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിൽ ബുംറ കളിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഏഷ്യൻ ഗെയിംസിന് മുമ്പായി താരം പൂർണമായി മത്സരരംഗത്തേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer