തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കാന്തപുരത്തിന്റെ പ്രസ്താവനയോട് കേരള സർക്കാരിനോ കോൺഗ്രസ് പാർട്ടിക്കോ യാതൊരു തരത്തിലും യോജിപ്പില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് (NDPS) കോടതികൾ അനുവദിച്ചതായി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കോടതികൾ അനുവദിച്ചത്. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ ആരംഭിക്കുക.
പുതിയ കോടതികളിലായി 33 പേരെ നിയമിക്കും. ജീവനക്കാരുടെ കുറവ് നേരിടുന്ന കോടതികളിൽ 11 പേരെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




