കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ട സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും. സംഭവത്തിൽ റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായതായി ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്.
സംഭവസമയത്ത് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ലോക്കപ്പ് പൂട്ടാതെ കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ടതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.












