ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2018ൽ രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേസിനാസ്പദമായ പരാമർശം.
രാഹുൽ ഗാന്ധിയുടെ പരാമർശം ബിജെപി പ്രവർത്തകരെ ആകെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നടപടി.


