കണ്ണൂർ: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. പിണറായി വിജയനെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയനെ അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും എം വി ജയരാജൻ പറഞ്ഞു. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയുമാണെന്നും ജയരാജൻ ആരോപിച്ചു. എന്നാൽ ഇവരെ ചോദ്യം ചെയ്യാൻ പോലും ഇഡി തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.



