പ്രേക്ഷകർക്ക് മുമ്പെങ്ങുമില്ലാത്തവിധം വിനോദ മാർഗ്ഗങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ,മികച്ച കോണ്ടെന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സീ 5 പുത്തൻ ലുക്കിൽ പ്രേക്ഷകരിലേക്ക് എത്തുന്നു.
വിപുലീകരിച്ച മികച്ച കോണ്ടെന്റുകൾ ഉള്ള ശേഖരത്തിന്റെ കരുത്തിൽ, മൊബൈൽ, കണക്റ്റഡ് ടിവി എന്നിവയിലുടനീളം എഐ (AI) അധിഷ്ഠിത വ്യക്തിഗത നിർദ്ദേശങ്ങൾ, മികച്ച വിഷ്വൽ നാവിഗേഷൻ, തടസ്സമില്ലാത്ത മൾട്ടി-സ്ക്രീൻ അനുഭവം എന്നിവയോടെ പ്ലാറ്റ്‌ഫോമിൽ വൻ മാറ്റങ്ങളാണ് സീ 5 വരുത്തിയിരിക്കുന്നത്.
പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രീമിയം എന്റർടൈൻമെന്റ്, ഫ്രീ 5, കിഡ്‌സ് (KidZ), ടിവി, സ്‌പോർട്‌സ് എന്നിങ്ങനെ അഞ്ച് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ സീ 5 രൂപകൽപ്പന ചെയ്തിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയുള്ള നാവിഗേഷനും, സബ്സ്ക്രിപ്ഷൻ, പ്ലേബാക്ക് സംശയങ്ങൾ നിമിഷങ്ങൾക്കകം പരിഹരിക്കുന്ന എഐ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
ഫീഫ വേൾഡ് കപ്പ് 2026™, 2030 ഉൾപ്പെടെയുള്ള ആഗോള കായിക മാമാങ്കങ്ങളുടെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ, ഹോളിവുഡ് ചിത്രങ്ങളുടെ വൻ ശേഖരമാണ് ഇംഗ്ലീഷ് ലൈനപ്പിലൂടെ സീ 5 ഒരുക്കിയിരിക്കുന്നത്.കൂടാതെ, യാതൊരു വരിസംഖ്യയുമില്ലാതെ സൗജന്യമായി വിനോദം ആസ്വദിക്കാനായി ‘ഫ്രീ 5’ (Free 5) സജ്ജമാക്കിയിരിക്കുന്നു. സൗജന്യമായി കാണാൻ സാധിക്കുന്ന സീരീസുകൾ, സിനിമകൾ, കൊറിയൻ-ചൈനീസ് ഡ്രാമകൾ, ആനിമേഷൻ, വാർത്തകൾ, ക്രിയേറ്റർ കണ്ടെന്റുകൾ എന്നിവ ഇതിലൂടെ ലഭ്യമാകും.
വിനോദങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പ്രേക്ഷകർക്ക് കൂടുതൽ പ്രയോജനകരമാക്കാനുമാണ് സീ 5-ന്റെ അടുത്ത ഘട്ടം ലക്ഷ്യമിടുന്നത് എന്ന് തേജ്കരൺ സിംഗ് ബജാജ് (ബിസിനസ് ഹെഡ് – സീ 5 ഇന്ത്യ & എഐ ആന്റ് ഇന്നൊവേഷൻ) പറഞ്ഞു.
വിനോദങ്ങൾ തടസ്സമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ടെക്നോളജി ഫിലോസഫി.ഭാഷാടിസ്ഥാനത്തിലുള്ള സിനിമാ-സീരീസുകൾക്ക് പുറമെ, ആഗോള സിനിമകൾ ഉൾപ്പെടുത്തിയ ഇംഗ്ലീഷ് ലൈനപ്പും സൗജന്യമായി കാണാവുന്ന ‘ഫ്രീ 5’ സേവനവും പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുമെന്ന് പ്രമോദ് പ്രകാശ്, ചീഫ് ടെക്നോളജി ഓഫീസർ,കൂട്ടിച്ചേർത്തു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി എന്നീ 7 ഭാഷകളിൽ പ്രാദേശികമായ ഉള്ളടക്കങ്ങളും മികച്ച അനുഭവവും ഇനിമുതൽ സീ5 സമ്മാനിക്കും എന്ന് ഉറപ്പാണ്.


