ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു അകത്ത് കടക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ദേവസ്വം ചെയര്മാന് എവി ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്മാരെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ ചെലവിലേക്ക് പിഴ ഈടാക്കുന്നതിന് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്ടമിരോഹിണി ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ ഭക്തര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തിയതായും വിശേഷാല്‍ പ്രസാദ ഊട്ടില്‍ അമ്പതിനായിരതോളം ഭക്തര്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. പുന്നത്തൂര്‍ കോവിലകം പുതുക്കി പണിയുന്നതിന് 6.40 കോടിയുടെ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. വെങ്ങാട് ഗോശാല നവീകരണത്തിന് 70 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.












