Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു; ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് എം.എ. ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇഡിയെ ഭയന്ന് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ഇപ്പോൾ ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയിരിക്കുകയാണ്. കള്ളത്തെളിവുകൾ സൃഷ്ടിക്കുന്നതിനായി ആളുകളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും എം.എ. ബേബി ആരോപിച്ചു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിലും ഇരട്ടത്താപ്പുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഇഡി വിഷയത്തിൽ എഐസിസി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix