Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടക മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി പൊക്കി ED, അവിടെ നടക്കുന്നത് രാഷ്ട്രീയ ആക്രമണവും കേരളത്തിലേത് വിശുദ്ധ റിപ്പോർട്ടും! കോൺ​ഗ്രസിന് എത്ര നിലപാടുകളുണ്ട്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാഷ്ട്രീയ എതിരാൾക്ക് മേലുള്ള ED വേട്ട തുടരുന്നു, കേരളത്തിൽ മാത്രമല്ല, കർണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഎമ്മുമാണ് വേട്ടയാടപ്പെടുന്നതെങ്കിൽ കർണാടകയിൽ അത് ഭരണകൂടത്തെ തന്നെയാണ്. സംസ്ഥാനത്തെ കോൺഗ്രസ് മന്ത്രിമാരിൽ പ്രബലനും പിഡബ്ല്യുഡി മന്ത്രിയുമായ സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി പുറത്ത് വിടുന്നത്. കരാറുകാരിൽ നിന്ന് വാങ്ങിയ കോഴപ്പണം സ്വർണ ഖനികളിൽ നിക്ഷേപിക്കാൻ മന്ത്രി വിദേശത്തേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്.

കേരളത്തിൽ ED നോട്ടീസ് നാടകങ്ങൾ അരങ്ങു തകർത്ത അതേ ദിവസങ്ങളിൽ തന്നെ, കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 9, 10 തീയതികളിൽ ബെംഗളൂരു, ബെലഗാവി, ഗോകാക്ക് എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ ഇഡിയുടെ ബെംഗളൂരു സോണൽ ഓഫീസ് റെയ്ഡ് നടത്തിയിരുന്നു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നടത്തിയ റെയ്ഡിൽ മന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത് 3.3 കോടി രൂപയും 1.5 മില്യൺ വിദേശ കറൻസിയും. അതും കേരളത്തിലേത് പോലെ തെളിവുകളില്ലാതെ പറയുന്നതല്ല, പണമായിട്ട് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പിടിച്ചവയിൽ യുഎസ് ഡോളറും യൂറോയുമെല്ലാമുണ്ട്. കൈക്കൂലിയായി കിട്ടിയ പണം ആഫ്രിക്കൻ രാജ്യങ്ങളിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കോംഗോയിലെ ഒരു സ്ഥാപനത്തിൽ അനധികൃത മാർഗങ്ങളിലൂടെ ഗണ്യമായ തുക പണമായി നിക്ഷേപിച്ചതായും ചെലവഴിച്ചതായും തെളിവുകൾ സഹിതം ഇഡി അവകാശപ്പെടുന്നു.

ബാര്‍ ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ജാര്‍ക്കിഹോളിയുടെ വസതിലടക്കം പതിനെട്ടോളം ഇടങ്ങളിലായിരുന്നു അന്ന് മാരത്തൺ റെയ്ഡ് നടന്നത്. പതിനെട്ടോളം ബാറുകള്‍ക്ക് അനധികൃതമായി ലൈസന്‍സ് അനുവദിക്കുന്നതിന് ജാര്‍ക്കിഹോളി സഹായിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചുവെന്നുമാണ് ആരോപണം. 2013- 16കാലയളവിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്നു ജാര്‍ക്കിഹോളി. ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക ജാർക്കിഹോളി, മകൻ രാഹുൽ ജാർക്കിഹോളി, ബന്ധു വൈ.ഡി. മഞ്ജുനാഥ് എന്നിവരെല്ലാം ചോദ്യമുനയിലാണ്.

എന്നാൽ ഇഡിയെ തള്ളി, മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ കൈക്കൊള്ളുന്നത്. പരിശോധനകൾ രാഷ്ട്രീയം മാത്രമാണെന്നും അം​ഗീകരിക്കില്ലെന്നുമുള്ള നിലപാടാണ് ഡികെയുടേത്. പക്ഷേ, അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ ഈ “വേട്ടക്കാരായ” ഇ.ഡി. പെട്ടെന്ന് സത്യസന്ധരായ അന്വേഷകരായി മാറുന്നു!

മാസപ്പടി കേസില്‍ കേരളത്തില്‍ ഇ.ഡി. എടുത്തിരിക്കുന്ന നടപടി ഇതിനോടകം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതിനിടെയാണ് തൊട്ടടുത്ത കർണാടകയിലും സമാന സംഭവങ്ങൾ അരങ്ങേറുന്നത്. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് കോൺ​ഗ്രസ് തന്നെ. അതോടെ കേരളത്തിലെയും കര്‍ണാടകത്തിലെയും ഇ.ഡി. നടപടികളില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ദേശീയനേതൃത്വം. രണ്ടു സംസ്ഥാനങ്ങളിലും തങ്ങൾ ഭരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടത്തില്‍ എതിര്‍ത്തും കേരളത്തില്‍ മറിച്ചും എടുക്കുന്ന നിലപാടുകളിൽ ജനങ്ങള്‍ക്ക് എന്തു മറുപടി നല്‍കുമെന്ന ആശങ്കയിലാണ്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെയാണ് ഇ.ഡി. ലക്ഷ്യം വെച്ചിരിക്കുന്നത്. കേരളത്തിലാകട്ടെ പ്രതിപക്ഷ നേതാവിനെതിരേയും. കര്‍ണാടത്തില്‍ ഇ.ഡി.യുടെ നടപടിയെ ‘വേട്ട’യായി പരിഗണിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. കേരളത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് ഇ.ഡി. ദേശീയ തലത്തില്‍ ഇ.ഡി. യെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇടത് നേതാക്കൾ ചോദിക്കുകയും ഇപ്പോഴത്തെ പ്രതികരണങ്ങളെ ഇരട്ടത്താപ്പ് എന്ന് ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. കേസെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ഇ.ഡി. റിപ്പോര്‍ട്ടില്‍ ഉണ്ടെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രിയും പറഞ്ഞത്.

ഒരു സംസ്ഥാനത്ത് ഇ.ഡിയെ ‘വേട്ടക്കാര്‍’ എന്ന് വിളിച്ച് രാഷ്ട്രീയമായി നേരിടാന്‍ ആഹ്വാനം ചെയ്യുമ്പോള്‍, തൊട്ടടുത്ത സംസ്ഥാനത്ത് അതേ ഏജന്‍സിയുടെ കണ്ടെത്തലുകളെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ.ഡി നീക്കം കേരളത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ കര്‍ണാടകത്തിലെ സാഹചര്യം ഇഡി നടപടിയെ ന്യായീകരിച്ച് പരസ്യമായി രംഗത്തുവരുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു.

ഇഡി ചെയ്യുന്നതെല്ലാം രാഷ്ട്രീയ ആക്രമണങ്ങളെന്ന് പറഞ്ഞ് തള്ളുന്ന കർണാടകയിലെ കോൺ​ഗ്രസ് മുഖ്യമന്ത്രിയും ഇഡി ഒരു കാര്യം പറഞ്ഞാൽ എങ്ങനെ തള്ളുമെന്നും പറഞ്ഞതെല്ലാം ​ഗുരുതര ആരോപണങ്ങളെന്ന് പറയുന്ന കേരളത്തിലെ കോൺ​ഗ്രസ് മുഖ്യമന്ത്രിയും. ഇതിൽ ഏതാണ് അപ്പോൾ ഇഡിയെ കുറിച്ചും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയത്തെ കുറിച്ചുമുള്ള കോൺ​ഗ്രസിന്റെ പൊതുവായ നിലപാട്? ജാർക്കിഹോളിയുടെ വീട്ടിലെ റെയ്ഡിനെ അംഗീകരിക്കില്ലെന്ന് പറയുന്ന കോൺഗ്രസ് നേതൃത്വം, കേരളത്തിലെ ചോദ്യം ചെയ്യലുകളെയും ഇ.ഡി. നടപടികളെയും എന്ത് അടിസ്ഥാനത്തിലാണ് ന്യായീകരിക്കുന്നത്?

ഏകദേശം 40 ലധികം കോണ്‍ഗ്രസ് നേതാക്കള്‍ നിരീക്ഷണത്തിലുള്ള കര്‍ണാടകത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്നത് വലിയ നിശബ്ദതയാണ്. കര്‍ണാടകത്തില്‍ ഡി.കെ സര്‍ക്കാര്‍ അധികാരത്തില്‍ 100 ദിവസം തികയ്ക്കുന്ന വേളയില്‍ സതീഷ് ജാര്‍ക്കിഹോളിയുടെയും മകളും എം.പിയുമായ പ്രിയങ്ക ജാര്‍ക്കിഹോളിയുടെയും ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെയും ബെലഗാവിയിലെയും വസതികളില്‍ ഉള്‍പ്പെടെ 18 കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്. നീക്കങ്ങളെല്ലാം കേരളത്തിലേതിന് സമാനമായി തന്നെ.

പിണറായിക്കെതിരേ നടപടിക്ക് ഇ.ഡി. ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം എഫ്‌ഐആറിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്തിന്മേല്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കെല്ലാം, തള്ളണോ കൊള്ളണോ എന്ന് പോലും അറിയാത്ത സ്ഥിതിയാണ് കേരളത്തിലേത്. ഇപ്പോൾ കർണാടകയിലും കൂടി കാര്യങ്ങൾ കൈവിട്ട് പോകുന്ന സാഹചര്യമുണ്ടായാൽ അക്ഷരാർത്ഥത്തിൽ കോൺ​ഗ്രസ് വിയർക്കുന്ന സ്ഥിതിയുണ്ടാകും.

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഉപയോഗത്തെയും ഇ.ഡി. നടപടികളെയും കുറിച്ച് കോൺഗ്രസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തന്നെയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കേന്ദ്രത്തിൽ ബി.ജെ.പി. ഭരിക്കുമ്പോൾ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്ക് മേൽ അഴിച്ചുവിടുന്നുവെന്നത് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന യാഥാർത്ഥ്യമാണ്. എന്നാൽ, ഈ വേട്ടയാടലിനോട് കോൺഗ്രസ് ദേശീയ നേതൃത്വവും അതിന്റെ പ്രാദേശിക ഘടകങ്ങളും കാണിക്കുന്ന കാപട്യം ഇപ്പോൾ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. കർണാടകത്തിൽ സ്വന്തം ഭരണകൂടത്തിനും പ്രബലരായ മന്ത്രിമാർക്കുമെതിരെ ഇ.ഡി. കടുപ്പിക്കുമ്പോൾ അതിനെ “രാഷ്ട്രീയ വൈരാഗ്യം” എന്ന് വിളിച്ച് ആക്രോശിക്കുന്ന കോൺഗ്രസ്, കേരളത്തിലേക്ക് എത്തുമ്പോൾ അതേ ഇ.ഡി.യുടെ കണ്ടെത്തലുകളെ വിശുദ്ധ ഗ്രന്ഥം പോലെ തലയിലേറ്റാൻ ശ്രമിക്കുന്നത് എന്ത് തരം രാഷ്ട്രീയ തത്ത്വാധിഷ്ഠിത നിലപാടാണ്?

ഇത്തരമൊരു വൈരുദ്ധ്യം നിറഞ്ഞ ഇരട്ട നിലപാട് കോൺഗ്രസിനെ രാഷ്ട്രീയമായി അങ്ങേയറ്റം വിയർപ്പിലാക്കുന്നുണ്ട്. അന്വേഷണ ഏജൻസികളുടെ സുതാര്യതയല്ല, മറിച്ച് സ്വന്തം കസേരയും രാഷ്ട്രീയ ലാഭവും മാത്രമാണ് കോൺഗ്രസിന്റെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നിലപാട്. കർണാടകത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി പറയുന്നതാണോ അതോ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നതാണോ കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള പാർട്ടി നിലപാട്? ഈ കാപട്യത്തിന് മറുപടി നൽകേണ്ട ബാധ്യത ഹൈക്കമാൻഡിന് തന്നെയാണ്. അല്ലെങ്കിൽ, “വേട്ടക്കാർ” എന്ന പ്രയോഗം മറ്റാരേക്കാളും യോജിക്കുന്നത് സന്ദർഭത്തിനനുസരിച്ച് നിലപാട് മാറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയത്തിനാണെന്ന് ജനങ്ങൾ തിരിച്ചറിയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix