തിരുവനന്തപുരം: വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കേരളത്തിന്റെ കെഎസ്ആർടിസി വോൾവോ ബസ്. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വെറും 505 രൂപയാണ് യാത്രാനിരക്ക്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചേരാം എന്നതും ബസിന്റെ പ്രധാന പ്രത്യേകതയാണ്. സുഖകരമായ സീറ്റുകളും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ബസിന്റെ വീഡിയോ വ്യവസായി ഹർഷ് ഗോയങ്ക സെപ്റ്റംബർ 11ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
ഇതോടെയാണ് കെഎസ്ആർടിസി വോൾവോ സർവീസ് ദേശീയതലത്തിൽ ശ്രദ്ധ നേടിയത്. കുറഞ്ഞ നിരക്കിൽ മികച്ച യാത്രാസൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയുടെ സർവീസിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.



