Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ-അഫ്​ഗാൻ പരമ്പരയ്ക്ക് ഇന്ന് തുടക്കം, ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഇന്ത്യ സന്ദർശക ടീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയും അഫ്​ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും അരങ്ങേറുക. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവർ ടീമിലുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂര്‍വതയ്ക്കും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. പരമ്പരയില്‍ ഇന്ത്യൻ ടീം ഉപയോഗിക്കുക അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ സന്ദര്‍ശകർക്കുള്ള ഡ്രസിങ് റൂം! പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. എന്നാൽ ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ്. ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസിങ് റൂം അനുവദിക്കുക. ഇതുകൊണ്ടാണ് മത്സരത്തിന്‍റെ ഔദ്യോഗിക ആതിഥേയരായ അഫ്ഗാനിസ്ഥാന് ഹോം ഡ്രസിങ് റൂമും ഇന്ത്യൻ ടീമിന് സന്ദർശകരുടെ ഡ്രസിങ് റൂമും കിട്ടുന്നത്. ടോസ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും അഫ്​ഗാനായിരിക്കും ആതിഥേയ ടീം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix