Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെഎസ്ആർടിസി ബസുകളുടെ ആയുസ്സ് 20 വർഷമാക്കി; 2,050 പഴയ ബസുകൾക്ക് സർവീസ് തുടരാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ കൂടി സർവീസിൽ തുടരുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. സർക്കാർ വാഹനങ്ങളുടെ കാലാവധി അടുത്തിടെ 20 വർഷമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയും ബസുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

17 വർഷം കഴിഞ്ഞ ബസുകൾ നിലവിൽ ഓർഡിനറി സർവീസുകളിലാണ് ഉപയോഗിക്കുന്നത്. ഇവ പിൻവലിച്ചാൽ പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സർവീസുകളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

അതേസമയം, കേന്ദ്രനിയമപ്രകാരം വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കെഎസ്ആർടിസി ബസുകളുടെ കാലാവധി 20 വർഷമാക്കിയത് കേന്ദ്രനിയമവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് വഴിവെച്ചേക്കും.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്ത് ആദ്യമായി ബസുകളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി സർക്കാരിന് അനുകൂലമായിരുന്നു.

പിന്നീട് കേന്ദ്രം വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിശ്ചയിച്ചു. എന്നാൽ കേരളത്തിൽ സ്വകാര്യ ബസുകളുടെ കാലാവധി 20 വർഷമായും പിന്നീട് 22 വർഷമായും ഉയർത്തിയിരുന്നു. ഇപ്പോൾ ഇത് 25 വർഷമാക്കാനുള്ള നീക്കവും സർക്കാർ നടത്തുന്നതായാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix