Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിപിഎം വിട്ടവരെ തിരികെയെത്തിക്കും; മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും എം എ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎം വിട്ടുപോയവരെ തിരികെ പാർട്ടിയിലെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും ചില പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് പരാജയങ്ങളും തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. പാവപ്പെട്ടവരുടെ അഭയസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയിലെ ഒരു ഘടകവും ഒരു സഖാവും പോരായ്മകളിൽനിന്ന് പൂർണമായി ഒഴിവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് എം എ ബേബി ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയെ എം എ ബേബി വിമർശിച്ചു. പരിശോധനയ്ക്കിടെ വലിയ രീതിയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മാധ്യമപ്രവർത്തകരുടെ സ്മാർട്ട് ഫോണുകളും വാർത്താ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഫോണുകളും പിടിച്ചുവെച്ചതായും എം എ ബേബി ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലും എഡിറ്റോറിയൽ റൂമുകളിൽ കടന്ന് ഇത്തരം നടപടികൾ നടത്തിയതായി ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയതെന്നാണ് പറയുന്നത്. എന്നാൽ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അന്വേഷണത്തിന്റെ ഭാഗമാക്കേണ്ടതില്ലെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് നിയമപ്രകാരം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എം എ ബേബി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix