Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജിയോ സിം ഉള്ളവർക്ക് ഫ്രീ ആയി കാൻവ ഉപയോ​ഗിക്കാം; ഓഫർ ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയിലെ ഉപയോക്താക്കൾക്ക് എഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കൈകോർത്ത് ജിയോയും കാൻവയും. ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അർഹരായ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ Canva Pro അല്ലെങ്കിൽ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം. പരമാവധി 4,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

മൈ ജിയോ ആപ്പിലൂടെ യാതൊരുവിധ അധിക നിരക്കുകളോ ഇല്ലാതെ ഈ ഓഫർ ക്ലെയിം ചെയ്യാൻ സാധിക്കും. ഹിന്ദിയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും ഈ പ്ലാറ്റ്‌ഫോം ലഭ്യമാണ്.

പ്ലാനുകളും ആനുകൂല്യങ്ങളും

349 പ്ലാനും ‌349-ന് മുകളിലുള്ള എല്ലാ 2GB/ദിവസം പ്ലാനുകളും: Canva Pro Lite

2026 സെപ്റ്റംബർ 16 മുതൽ അർഹമായ പ്ലാനുകളിൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ 12 മാസത്തെ കാൻവ ഓഫർ ലഭ്യമാകുന്നതാണ്. വിദ്യാർഥികൾ, കണ്ടന്റ് ക്രിയേറ്റർമാർ, പ്രഫഷണലുകൾ, സംരംഭകർ, ചെറുകിട ബിസിനസുകൾ എന്നിവർക്കെല്ലാം മൊബൈൽ ഫോണിൽ തന്നെ പ്രഫഷണൽ നിലവാരത്തിലുള്ള ഡിസൈനുകൾ തയ്യാറാക്കാൻ ഇനി കഴിയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix