പാലക്കാട്: തീവണ്ടിയിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഢിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ (32) ആണ് പിടിയിലായത്.
ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 15 കുപ്പി വിദേശ മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. ട്രെയിനിലെ യാത്രക്കാർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനായാണ് മദ്യം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ആർപിഎഫ് അറിയിച്ചു. ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈംബ്രാഞ്ചും ചേർന്നാണ് ട്രെയിനിൽ പരിശോധന നടത്തിയത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





If you are looking for a place with a huge range of betting options, this is it. Very transparent and easy to navigate. Visit miliarbetlogin.