ആലപ്പുഴ: കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐ ചെയർമാൻ സ്ഥാനാർഥിയെ കോളേജിൽ നിന്ന് പുറത്താക്കി കേരള സർവകലാശാല. കായംകുളം എംഎസ്എം കോളേജിലെ ചെയർമാൻ സ്ഥാനാർഥിയും എംകോം വിദ്യാർഥിയുമായ അൽ അമീനെയാണ് പുറത്താക്കിയത്.
അൽ അമീൻ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നുവെന്നായിരുന്നു കെഎസ്‌യുവിന്റെ പരാതി. വിഷയം പരിശോധിച്ച സർവകലാശാല നിയമലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സർവകലാശാലയുടെ നിർദേശം അടിയന്തരമായി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി.
അതേസമയം, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഈ മാസം 18ന് നടക്കാനിരിക്കെയാണ് നടപടി. സർവകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.




