കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് ചികിത്സാപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പ്രസവ സമയത്തുണ്ടായ സങ്കീർണതകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർ കൈമാറുമെന്നാണ് വിവരം.
കഴിഞ്ഞ ഒമ്പതാം തീയതിയാണ് അനൂപ്–ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി അടിയന്തരമായി സിസേറിയൻ നടത്തേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള സാധ്യത ഏകദേശം 50 ശതമാനം മാത്രമായിരുന്നുവെന്നും വിദഗ്ധ സംഘം വിലയിരുത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഡ്യൂട്ടി ഡോക്ടർക്കെതിരെ അനൂപ് കൈക്കൂലി ആരോപണവും ഉന്നയിച്ചിരുന്നു. 2,500 രൂപ കൈക്കൂലിയായി നൽകിയെന്നായിരുന്നു ആരോപണം. പ്രസവത്തിൽ സങ്കീർണതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് പോകുമായിരുന്നുവെന്നും അനൂപ് പ്രതികരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് ആരോപണങ്ങളിൽ ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ എന്താകുമെന്ന് വ്യക്തമാകാനുണ്ട്.





The VIP perks are actually worth it. I feel like a high roller even with modest bets. If you want a premium feel then cassinovip222 is where it is at.