ആലപ്പുഴ: പണയ സ്വർണം മറിച്ചുവിറ്റ് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് പൊലീസിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി.
കേസിൽ രാഹുൽ രാധാകൃഷ്ണന് പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും.




