തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. ഇതുവരെ 76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 384 കോടി രൂപയുടെ ടിക്കറ്റ് വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ വിൽപനയും ഇത്തവണ മറികടന്നു. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 30 കോടി രൂപയാണ്.




