Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്.

കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലുള്ള പുരയിടത്തിൽ ഇന്നലെ പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. സ്ഥലത്ത് ആൾത്താമസമില്ലെന്ന് മനസ്സിലാക്കിയായിരുന്നു പ്രതികൾ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ചത്.

മരം വീഴുന്ന ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വസ്തുവുടമയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സുകുവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവും സംഘത്തിലുണ്ടായിരുന്നതായി കണ്ടെത്തിയത്. ഒളിവിൽ പോയ ബിജുവിനെ ഇന്ന് പൊലീസ് പിടികൂടുകയായിരുന്നു.

മുറിച്ച ചന്ദനമരക്കഷണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പിന് കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി സുകുവിന് ബന്ധമുള്ളതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix