Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സർവകലാശാല കലാലയ രാഷ്ട്രീയ കരട് മാർഗരേഖ; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ കലാലയ രാഷ്ട്രീയ കരട് മാർഗരേഖയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ്. ഉപസമിതി കൺവീനറുടെ അംഗീകാരം വാങ്ങാതെയാണ് കരട് പുറത്തുവന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രേഖാമൂലം വിശദീകരണം തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

കരട് മാർഗരേഖ തയ്യാറാക്കാൻ സിന്‍ഡിക്കേറ്റ് ഉപസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ തയ്യാറാക്കിയ രേഖ നടപടിക്രമം പാലിച്ച് ഉപസമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ കൺവീനറുടെ അംഗീകാരം നേടുകയോ ചെയ്തില്ല. ഇതിന് പിന്നാലെയാണ് കരട് പുറത്തായത്.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും രേഖ പുറത്തുവന്നതിന് പിന്നിൽ മറ്റേതെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഓരോ ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം രേഖാമൂലം വാങ്ങി രജിസ്ട്രാർക്ക് കൈമാറും. വീഴ്ച സ്ഥിരീകരിച്ചാൽ അച്ചടക്കനടപടി സ്വീകരിക്കുന്നതും പരിഗണനയിലുണ്ട്.

അതേസമയം, വിവാദ കരട് ഉടൻ തിരുത്തണമെന്ന് മന്ത്രി റോഷി എം. ജോൺ സിന്‍ഡിക്കേറ്റിനോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയത്തെയും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന വ്യവസ്ഥകൾ ഉണ്ടാകരുതെന്നും പ്രായോഗികമല്ലാത്ത നിർദേശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പുറത്തുവന്ന കരട് മാർഗരേഖയിൽ കോളേജുകളിലും സർവകലാശാലയിലും വിദ്യാർത്ഥികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് നിയന്ത്രണങ്ങൾ നിർദേശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള പരിപാടികളും കൂട്ടംകൂടലുകളും വിലക്കണമെന്നും ചട്ടലംഘനത്തിന് 5,000 മുതൽ 20,000 രൂപ വരെ പിഴ ചുമത്തണമെന്നും കരടിൽ നിർദേശമുണ്ടായിരുന്നു.

ഗുരുതരമായ ലംഘനങ്ങൾക്ക് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കാൻ കഴിയാത്തവിധം വിദ്യാർത്ഥിയെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളും കരടിൽ ഉൾപ്പെടുത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പിഴ ഈടാക്കണമെന്ന നിർദേശവും വിവാദമായിരുന്നു.

കരട് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും വിഷയത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമ മാർഗരേഖ സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix