Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്കിൽ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാമുയി: ബിഹാറിലെ ജാമുയി ജില്ലയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ ഒരു സംഘം ആളുകളുടെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

രാത്രിയിൽ വിജനമായ വനപ്രദേശത്തിന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരെയും സംഘം തടഞ്ഞത്. വഴിയിൽ വളഞ്ഞ സംഘം യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് വിവരം.

യുവാവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം ബലമായി പിടിച്ചുമാറ്റിയത്. മുഖംമൂടി ധരിച്ച ഒരാൾ യുവതിയെ പിന്നിൽ നിന്ന് പിടിച്ച് മറ്റൊരിടത്തേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതി ഭയന്ന് നിലവിളിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ടോർച്ചിന്റെയും വാഹനങ്ങളുടെ ലൈറ്റുകളുടെയും വെളിച്ചത്തിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സംഭവത്തിൽ ഇടപെട്ടു. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായും കുറ്റക്കാരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix