Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെ ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്തംബർ മാസത്തെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 270 മെഗാവാട്ട് വൈദ്യുതിയും മധ്യപ്രദേശിൽനിന്ന് സ്വാപ്പ് അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. അതേസമയം, തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി GRIDCOയിൽനിന്ന് 50 മെഗാവാട്ട് അധിക വൈദ്യുതി ഇന്ന് ലഭ്യമാക്കാൻ കഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ച് വഴി ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്.

ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. ഓൾ ഇന്ത്യ വൈദ്യുതി ആവശ്യകതയിൽ 5000 മെഗാവാട്ട് വരെ വർധനയ്ക്കും, കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ 5000 മെഗാവാട്ട് വരെ കുറവിനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ദേശീയ ഗ്രിഡിലെ ഫ്രീക്വൻസി ഗണ്യമായി കുറഞ്ഞതായും കെഎസ്ഇബി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix