വയനാട്: വയനാട്ടിൽ വിവാഹവാഗ്ദാനം നൽകി വയോധികയെ പീഡിപ്പിക്കുകയും സ്വർണം കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൽപ്പറ്റ മുണ്ടേരി സ്വദേശി സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പി.ഡബ്ല്യു.ഡി ബിൽഡിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
വിധവയായ പരാതിക്കാരിയെ പുനർവിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വർണം ഇയാൾ കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




