Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരുവാറ്റ കൊലക്കേസ്; എട്ടാം ക്ലാസുകാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി നാലരപ്പവൻ സ്വർണം കവർന്ന കേസിലെ കുറ്റാരോപിതയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പൊലീസ്-പ്രോസിക്യൂഷൻ തീരുമാനം. പകരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്താൽ മതിയെന്നാണ് തീരുമാനം.

പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശനിയാഴ്ച പരിഗണിക്കും. കൊല്ലപ്പെട്ട വയോധികന്റെ ബന്ധുവായ പെൺകുട്ടിയുടെ പ്രേരണയിലാണ് കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാർ കൊലപാതകം നടത്തിയതെന്നാണ് കേസ്.

മൂന്ന് കൗമാരക്കാരെയും കൊലപാതകം നടന്ന വീടും അവർ യാത്രചെയ്ത സ്ഥലങ്ങളും കുറ്റാരോപിതരുടെ വീടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രഹസ്യമായി എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവർ ഉപയോഗിച്ച കൈയുറകൾ, വീട്ടിൽനിന്ന് കവർന്ന സ്വർണം, ബോഡി സ്പ്രേ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ, സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും അന്വേഷണ സംഘം വീണ്ടെടുത്തു.

കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കാൻ കഴിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത പെൺകുട്ടിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നാണ് നിയമവിദഗ്ധരുടെയും വിലയിരുത്തൽ.

ഹൈക്കോടതിയുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ഉത്തരവനുസരിച്ച് ജില്ല പ്രൊബേഷണറി ഓഫീസറുടെയും ശിശുസംരക്ഷണ ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു കൗമാരക്കാരെ ഉപയോഗിച്ചുള്ള തെളിവെടുപ്പ്. ഓരോരുത്തരെയായി കസ്റ്റഡിയിൽ വാങ്ങിയായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥർ സാധാരണ വേഷത്തിലായിരുന്നു. പൊലീസ് വാഹനവും ഒഴിവാക്കി. മിക്ക സ്ഥലങ്ങളിലും കുറ്റാരോപിതരെ വാഹനത്തിൽത്തന്നെ ഇരുത്തിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിടുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് സാധാരണ അനുവദിക്കാറില്ല. എന്നാൽ കരുവാറ്റ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമായ രീതി പരിഗണിച്ചാണ് ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ബോർഡ് അനുമതി നൽകിയത്.

കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) ഓഗസ്റ്റ് 15ന് രാത്രിയിലാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 17ന് രാത്രിയോടെ കേസിലെ നാല് കുറ്റാരോപിതരും പിടിയിലായി. കൗമാരക്കാരായ മൂന്ന് പേർ കൊലപാതകം നടത്തുന്നത് എട്ടാം ക്ലാസ് വിദ്യാർഥിനി വീഡിയോ കോളിലൂടെ കണ്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix