Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട: ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്.

തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി പാസ്പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് ഒഴിവാക്കാൻ നൽകിയ അപേക്ഷയിലാണ് കോടതി ഇടപെടൽ. വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് പാസ്പോർട്ട് അധികൃതർ നിർദേശിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.

വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന 2024ലെ ഓഫീസ് മെമ്മോറാണ്ടം നിലവിലുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ പാസ്പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന വ്യവസ്ഥയില്ലെന്ന് കോടതി വ്യക്തമാക്കി.

ഓഫീസ് മെമ്മോറാണ്ടം വഴി ചട്ടങ്ങളിലെ വ്യവസ്ഥകൾ മറികടക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix