Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടുപരിസരത്ത് നിർത്തിയ ഓട്ടോറിക്ഷകൾ മോഷ്ടിച്ച് വിറ്റു; രണ്ട് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വീട്ടുപരിസരത്ത് നിർത്തിയിരുന്ന ഓട്ടോറിക്ഷകൾ മോഷ്ടിച്ച് വിറ്റ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിൽ. പേരൂർക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനൻ (30), ഇയാളുടെ സഹായിയായ ആൽവിൻ മാത്യു (33) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ ഇതുവരെ അഞ്ച് ഓട്ടോറിക്ഷകൾ മോഷ്ടിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ രണ്ട് ഓട്ടോറിക്ഷകൾ പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച ഓട്ടോറിക്ഷകൾ 30,000 മുതൽ 50,000 രൂപ വരെ വിലയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്.

കേസിലെ ഒന്നാം പ്രതിയായ വിശാഖ് മോഹനൻ നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സി.സി. പിടുത്തക്കാരനായി ജോലി ചെയ്തിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മാസത്തവണ മുടങ്ങിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ വാഹനങ്ങളുടെ ലോക്ക് പൊളിക്കുന്നതിനുള്ള പ്രത്യേക ഉപകരണം സ്ഥാപനത്തിൽ നിന്ന് ഇയാൾക്ക് നൽകിയിരുന്നു. ഈ ഉപകരണം ഉപയോഗിച്ചാണ് ഓട്ടോറിക്ഷകളുടെ ലോക്ക് തകർത്ത് മോഷണം നടത്തിയിരുന്നത്.

വള്ളക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷ മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ബി.എസ്. സജിമോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ ഓട്ടോറിക്ഷകൾ മോഷ്ടിച്ചിട്ടുണ്ടോയെന്നും മോഷ്ടിച്ച വാഹനങ്ങൾ എവിടെയാണ് വിറ്റതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

സി.ഐ അജിത്കുമാർ, വലിയതുറ എസ്.ഐ ഡി.ഒ. ദിനേശ്, പൂന്തുറ എസ്.ഐ നിതിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix