Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചൂടു ചായക്കൊപ്പം പുകവലി ശീലമുണ്ടോ? കാൻസർ ഉൾപ്പെടെ വരും!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൂടോടെ ചായ കുടിക്കുന്നതിനിടെ സി​ഗരറ്റ് വലിയ്ക്കുന്ന ശീലമുണ്ടോ? ഒരുപാട് പേർ പിന്തുടരുന്ന കോമ്പിനേഷൻ ആണെങ്കിലും ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നമുണ്ടാക്കിയേക്കാം എന്നറിയാമോ? ചൂടു ചായയ്ക്കൊപ്പം സി​ഗരറ്റും ഉപയോ​ഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു.

സിഗരറ്റ് ശ്വാസകോശ അർബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരമായി പുകവലിക്കുന്നവർക്ക് ഈ കോശങ്ങളിൽ മുറിവുകൾ ഉണ്ടാകാനും, പിന്നീട് അവ കാൻസർ കോശങ്ങളായി മാറാനും ഇടയുണ്ട്. തൊണ്ടയിലെ ക്യാൻസറിനും സാധ്യത.

നിക്കോട്ടിൻ, കഫീൻ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദം വർധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓർമശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix