Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ശൈലേന്ദ്ര മണി ഹർജി സമർപ്പിച്ചത്.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തീരുമാനമെടുക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ചുമതലകളിൽ വീഴ്ച വരുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഗ്യാനേഷ് കുമാറിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്നാണ് വിവരം.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് എൻഡിഎ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശദീകരണം രാഹുൽ ഗാന്ധിക്കല്ല, പൊതുജനങ്ങൾക്കാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾക്ക് സംശയം ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി.

ഗോവയിൽ 97 വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ടാണ് കമ്മീഷനിലെ ഭിന്നത പുറത്തുവന്നത്. രണ്ട് കമ്മീഷണർമാർ ഇക്കാര്യം ഒന്നിലധികം തവണ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കാത്തതിൽ കമ്മീഷണർമാർ അതൃപ്തി രേഖപ്പെടുത്തിയതായും വിവരമുണ്ട്.

ഭിന്നത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഗ്യാനേഷ് കുമാറിന്റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. ജെൻസിയുമായുള്ള ഇന്നത്തെ സംവാദവും 28ന് വാരണാസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് റദ്ദാക്കിയത്.

ഇതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സി ജെ പി ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം. രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി ജെ പി മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix