Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്, അടഞ്ഞ അധ്യായം; സിപിഐഎമ്മിന്‍റെ തിരുത്തൽ രേഖ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സി.പി.എം തിരുത്തൽ രേഖ. ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സുധാകരൻ പാർട്ടിയിൽനിന്ന് അകന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വിവരമുണ്ട്. അതേസമയം, അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട വീഴ്ചകൾ ഗൗരവമായി കാണണമെന്നും അവ തിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിലെ വിഭാഗീയത പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകന്ന സാഹചര്യം പരിശോധിക്കണമെന്നും നിർദേശമുണ്ട്. സഹകരണ ബാങ്കുകളിലെ മോശം പ്രവണതകൾ സാധാരണക്കാരെ പാർട്ടിയിൽനിന്ന് അകറ്റുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന വിപുലീകൃത കമ്മിറ്റിയിൽ എം.വി. ഗോവിന്ദനെതിരായ ശാസനയും ജില്ലാ വിപുലീകൃത കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. ജില്ലാ സെക്രട്ടറി ആർ. നാസർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ച തുടരും. ജില്ലാ കമ്മിറ്റിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix